ADVERTISEMENT

നെട്ടൂർ ∙ മേഖലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ. 29–ാം ഡിവിഷനിലെ  വീട്ടിലെ 3 കുട്ടികളടക്കം 4 പേർ ആശുപത്രിയിലാണ്. നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ രക്ത പരിശോധനയിൽ കുഴപ്പമില്ല എന്നറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയെങ്കിലും ഛർദിയുണ്ടായി. തുടർന്ന് മരടിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. 

സ്വകാര്യ ആശുപത്രികളിലെ വിവരം ലഭ്യമല്ലെന്ന് നഗരസഭ ആരോഗ്യ വിഭാഗം പറയുന്നു. കുടുംബാരോഗ്യ കേന്ദ്രമാണ് പനി വിവരം നഗരസഭയെ അറിയിച്ച് നടപടി എടുപ്പിക്കേണ്ടത്. അതിഥിത്തൊഴിലാളികളും വാടക താമസക്കാരും ഏറെയുള്ള നെട്ടൂരിലെ ഡിവിഷനുകളിൽ ഡെങ്കിപ്പനി നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പുതിയ സാഹചര്യത്തിൽ തൊഴിലാളി ക്യാംപുകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉൾപ്പെടെ നൽകണം. ഫോഗിങ്, ലാർവ – കൊതുക് ഉറവിട നശീകരണം, ഡ്രൈഡേ ആചരണം തുടങ്ങിയവ വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary:

A dengue fever outbreak in Nettoor and Maradu, Kerala has led to multiple hospitalizations, including a family of four with three young children. The family initially tested negative at a local health center but were later diagnosed with dengue at a private hospital. This concerning situation highlights the importance of early detection and prevention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com