ADVERTISEMENT

കുണ്ടന്നൂർ ∙ പറഞ്ഞതിലും 15 ദിവസം മുൻപേ കുണ്ടന്നൂർ– തേവര പാലത്തിലെ സ്റ്റോൺ മാസ്റ്റിക് അസാൾട്ട് (എസ്എംഎ) ടാറിങ് പൂർത്തിയായി. കുണ്ടന്നൂർ ജംക്‌ഷൻ വരെ സർവീസ് റോഡ് ഉൾപ്പെടെ 35 മീറ്റർ വീതിയിൽ 300 മീ. ബിഎംബിസി ടാറിങ്ങിനു ശേഷം പാലം തുറന്നു കൊടുക്കാനാണു ധാരണ. ഇതിനു ചുരുങ്ങിയത് 2 ദിവസം കൂടി എടുക്കും. പാലത്തിലെ നടപ്പാതയിലെ പൊളിഞ്ഞ സ്ലാബ് മാറ്റലും ഇതോടൊപ്പം നടക്കും.

പണികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ തുറന്നു കൊടുക്കാനാകുമെന്നാണു ധാരണ. 1.75 കിലോ മീറ്റർ ഉള്ള പാലത്തിലെ ടാറിങ് യുദ്ധകാലാടിസ്ഥാനത്തിലാണു പൂർത്തിയാക്കിയത്. കുമ്പളം ടോൾ പ്ലാസയുടെ 10 കിലോ മീറ്ററിനുള്ളിൽ വരുന്ന മരട് നിവാസികളെ ടോളിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നഗരസഭ പാസാക്കിയ പ്രമേയം കേന്ദ്രമന്ത്രി കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി, എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്ക് നൽകി.

English Summary:

The Kundannoor-Thevara bridge in Kochi, Kerala will reopen to traffic on Monday, following the completion of stone mastic asphalt (SMA) tarring work. The project, finished ahead of schedule, will ease traffic congestion in the area. Local authorities have also requested toll exemption for nearby Maradu residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com