പെരിയാറിലെ ജലനിരപ്പ് അറിയാൻ ഓൺലൈൻ മോണിറ്ററിങ് സംവിധാനം
Mail This Article
×
ഏലൂർ ∙ പെരിയാറിലെ ജലനിരപ്പ് യഥാസമയം അറിയുന്നതിനു പാതാളം റഗുലേറ്റർ ബ്രിജിനു മുകളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി ഇറിഗേഷൻ വകുപ്പ്. ഇറിഗേഷൻ വകുപ്പിലെ ഹൈഡ്രോളജി വിഭാഗമാണ് ഓട്ടമാറ്റിക് വാട്ടർ ലെവൽ റെക്കോർഡർ (എഡബ്ല്യുഎൽആർ) സ്ഥാപിച്ചത്. 2020ൽ എടുത്ത തീരുമാനമാണ് 4 വർഷത്തിനു ശേഷം നടപ്പിലായത്.
കഴിഞ്ഞ ദിവസം വരെ പുഴയിൽ റഗുലേറ്റർ ഷട്ടറിനുതാഴെ തൂണിനു സമീപം സ്ഥാപിച്ചിട്ടുള്ള മീറ്റർ സ്കെയിൽ നോക്കിയാണ് ദിവസത്തിൽ 4 നേരം ഉദ്യോഗസ്ഥർ ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നത്. റഗുലേറ്ററിന്റെ യഥാസമയത്തുള്ള നിയന്ത്രണത്തിന് ഇപ്പോഴത്തെ സംവിധാനം സഹായിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മലയാറ്റൂരിലും ഭൂതത്താൻകെട്ടിലും ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനം തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
English Summary:
The Irrigation Department has implemented an Automatic Water Level Recorder (AWLR) on the Pathalam regulator bridge in Eloor, Kerala. This system provides real-time monitoring of the Periyar River's water level, enabling timely regulation and improved flood control.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.