ADVERTISEMENT

പിറവം∙മാലിന്യ സംസ്കരണത്തിനും പ്ലാസ്റ്റിക് കത്തിക്കുന്നതിനും എതിരെ നടപടി ഒരു ഭാഗത്തു മുന്നേറുമ്പോൾ രാമമംഗലത്ത്  ആശുപത്രിപ്പടിയിലെ ബസ് സ്റ്റാൻഡിനുള്ളിൽ മാലിന്യം കൂട്ടിയിട്ടു കത്തിച്ചു.  പഞ്ചായത്ത് ഭരണ സമിതി അംഗത്തിന്റെ നേതൃത്വത്തിലാണു മാലിന്യം കത്തിച്ചതെന്നാണ് ആക്ഷേപം.രൂക്ഷമായ പുകയും  ദുർഗന്ധവും മൂലം പരിസരവാസികൾ സംഘടിച്ചതോടെ തീയിടുന്നതിനു നേതൃത്വം നൽകിയവർ സ്ഥലത്തു നിന്നു മാറി.

പഞ്ചായത്തിലെ തിരക്കേറിയ പ്രദേശമാണ് ആശുപത്രിപ്പടിയും ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന പ്രദേശം. കാഴ്ച മറയ്ക്കുന്ന നിലയിൽ പുകയും ദുർഗന്ധവും  വ്യാപിച്ചതോടെ നാട്ടുകാരിൽ ചിലർ ചേർന്നു തീ അണച്ചു. നാളുകളായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെ കൂട്ടിയിരുന്നു. പരാതിയെ തുടർന്നു പൊലീസും സ്ഥലത്ത് എത്തിയിരുന്നു.അതേ സമയം സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് അറിവില്ലെന്നു പ്രസിഡന്റ് പി.വി. സ്റ്റീഫൻ പറ‍ഞ്ഞു. പരാതി ഉയർന്നപ്പോൾ തന്നെ തീ അണയ്ക്കുന്നതിനു നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

English Summary:

A shocking incident of waste burning at the Ramamangalam Hospital Junction bus stand in Piravom, Kerala has sparked outrage amongst residents. The incident, allegedly led by a panchayat member, has raised serious concerns about public health and environmental pollution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com