ADVERTISEMENT

കോതമംഗലം∙ മതമൈത്രിയുടെ പ്രതീകമെന്നു മാർ തോമാ ചെറിയപള്ളിക്കും കോതമംഗലത്തിനുമുള്ള വിശേഷണം ശരിവയ്ക്കുന്നതായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ മുതലുള്ള കാഴ്ചകൾ.ഇന്നലെ പുലർച്ചെ മൂന്നരയോടെ ഭൗതികശരീരം പള്ളിയിലെത്തിച്ചപ്പോൾ മുതൽ തങ്ങളുടെ ആത്മീയ ഇടയനെ അവസാനമായി ഒരുനോക്കു കാണാനുള്ള വിശ്വാസികളുടെ ഒഴുക്കിനൊപ്പം അന്തിമോപചാരം അർപ്പിക്കാൻ നാനാജാതി മതസ്ഥരുടെയും പ്രവാഹമായിരുന്നു.

പുലർച്ചെ തുടങ്ങിയ മഴയും ജനത്തിരക്കിനു തടസ്സമായില്ല. വിയോഗം അറിഞ്ഞതു മുതൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ സംഘടനകളുടെയും സ്ഥാപനങ്ങളുടെ മുൻപിലും അനുശോചനം അറിയിച്ചുള്ള ബോർഡുകൾ ഉയർന്നു. സമൂഹമാധ്യമങ്ങളിലും അനുശോചന പ്രവാഹമായിരുന്നു. ചെറിയപള്ളിയിലും വലിയപള്ളിയിലും ചടങ്ങുകൾ പൂർത്തിയാക്കി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്കു നഗരത്തിലൂടെ വിലാപയാത്ര കടന്നുപോയപ്പോൾ ആദരസൂചകമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചു.ശ്രേഷ്ഠ ബാവാ ജീവിതത്തിൽ ഏറെ സ്നേഹവായ്പോടെ കരുതിയ കോതമംഗലത്തെ ജനങ്ങൾ വികാരനിർഭരമായാണു വിടനൽകിയത്.

English Summary:

Kothamangalam witnessed a moving display of religious harmony as people from all backgrounds gathered to mourn the passing of His Holiness Baselios Thomas I, Catholicos of the East and Malankara Metropolitan. Thousands braved heavy rain to pay their last respects, with businesses closing in honor of the late Catholicos.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com