ADVERTISEMENT

കൊച്ചി∙ ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശനിയമമെന്ന്  കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം.അനില്‍കുമാര്‍. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഈ നിയമം ഏറെ സഹായിച്ചു’. കൊച്ചിന്‍ കോര്‍പറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രാതിനിധ്യ ജനാധിപത്യത്തില്‍ നിന്നു പങ്കാളിത്ത ജനാധിപത്യപ്രയാണത്തെ അര്‍ഥപൂര്‍ണ്ണമാക്കിയതാണ് വിവരാവകാശനിയമത്തിൽ രണ്ടു പതിറ്റാണ്ടിന്റെ പ്രധാന നേട്ടമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍  ഡോ. എ.അബ്ദുള്‍ ഹക്കീം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സർക്കാർ ഓഫീസുകളിലെ ഫയലുകൾ നാട്ടിലെ ഏത് പൗരനും പരിശോധിക്കാൻ വിവരാവകാശ നിയമം അധികാരം നൽകുന്നുണ്ട്. ഓഫീസർമാർ ജനപക്ഷത്തു നിന്ന് വിവരാവകാശ അപേക്ഷകൾ തീർപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ അധ്യക്ഷൻ ഡി.ബി. ബിനു,  സുപ്രീം കോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോഡ്സ് ജോസ് എബ്രഹാം എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി.ബിജു, കൊച്ചിന്‍ കോര്‍പറേഷന്‍ ജോയിന്റ് സെക്രട്ടറി പത്മനാഭന്‍  എന്നിവര്‍ പ്രസംഗിച്ചു.

English Summary:

The Kochi Corporation, in collaboration with the Chavara Cultural Centre, hosted an event celebrating Language Week and highlighting the significance of the Right to Information Act (RTI). Mayor M. Anilkumar and State Information Commissioner Dr. A. Abdul Hakeem emphasized the Act's role in promoting transparency, accountability, and citizen participation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com