ADVERTISEMENT

കൂത്താട്ടുകുളം ∙ മേഖലയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി. പുതുവേലി ഇലഞ്ഞി റോഡിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. ചക്കാലപ്പാറയിലും വെട്ടിക്കാട്ടുപാറയിലും ഒലിയപ്പുറം പുന്നത്താനം ഭാഗത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുതുവേലിയിൽ മൂന്നിടത്ത് മരത്തിന്റെ ശിഖരം വീണ് ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. വെട്ടിക്കാട്ടുപാറ ഒറവിൽ തങ്കച്ചൻ, കൂര് അടിയാട്ട് സജി സിറിയക് എന്നിവരുടെ 60 വാഴകൾ വീതം കാറ്റിൽ ഒടിഞ്ഞു നശിച്ചു. മേഖലയിൽ വിവിധയിടങ്ങളിലായി 3 വൈദ്യുതി പോസ്റ്റുകളും 12 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടി വീഴുകയും ചെയ്തു.

English Summary:

Yesterday, strong winds and heavy rain caused significant damage in the koothattukulam region. Fallen trees blocked roads, disrupting traffic in several areas. Power lines were also damaged, causing outages. Emergency services, including the fire force, responded to the situation, clearing roads and assisting residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com