ADVERTISEMENT

നായരമ്പലം∙ ഉദ്ഘാടകനായി വന്ന് കബഡി കളിച്ച് ഹൈബി ഈഡൻ എം.പി. സംസ്ഥാന ജൂനിയർ കബഡി ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യാൻ ലൊബേലിയ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയതായിരുന്നു എംപി. 15 വർഷത്തിനു ശേഷമാണ് എറണാകുളം ജില്ല ചാംപ്യൻഷിപ്പിന് വേദിയാകുന്നത്. 14 ജില്ലകളിൽ നിന്നുള്ള 28 ടീമുകൾ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളാണ് ദേശീയ ചാംപ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക. 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ നീതു ബിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള കബഡി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ.ജയകുമാർ, സെക്രട്ടറി കെ.കെ. മുരളീധരൻ, സംസ്ഥാന ഭാരവാഹികളായ ഷിബു കെ. പോൾ, പി.എൻ. പ്രദീപ്, ജില്ല പ്രസിഡന്റ്‌ എ.ഗിരീഷ്, സെക്രട്ടറി എ. എ. സുജ, ജോയിന്റ് സെക്രട്ടറി ടിറ്റോ ആന്റണി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോബി വർഗീസ്, സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.ബി. ജോഷി, സ്കൂൾ പ്രിൻസിപ്പൽ സി.എസ്. സുജി എന്നിവർ പ്രസംഗിച്ചു.

English Summary:

Lobelia Higher Secondary School in Ernakulam witnessed a grand opening ceremony for the State Junior Kabaddi Championship. MP Hibi Eden inaugurated the event by playing kabaddi, adding a special touch to the occasion. This championship marks the return of the tournament to Ernakulam after 15 years and sees 28 teams vying for the coveted title and a chance to represent Kerala at the National Championship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com