അനാശാസ്യ കേന്ദ്രത്തിലെ പരിശോധന: നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Mail This Article
പെരുമ്പാവൂർ ∙ അനാശാസ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നടത്തിപ്പുകാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. നടത്തിപ്പുകാരനായ ബിഒസി റോഡിൽ പുത്തുക്കാടൻ വീട്ടിൽ പരീത് (69), സഹായികളായ മൂർഷിദാബാദ് മദൻ പൂരിൽ ഇമ്രാൻ സേഖ് (30), ബിലാസ്പൂരിൽ ഇനാമുൾസേഖ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബംഗാൾ സ്വദേശിനികളായ യുവതികളായിരുന്നു ഇരകൾ. ബിഒസി റസിഡൻഷ്യൽ ഏരിയയിലെ വീട്ടിൽ പരീത് അനാശാസ്യകേന്ദ്രം നടത്തി വരികയായിരുന്നു.
ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതിയും ലഭിച്ചിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് അനാശാസ്യകേന്ദ്രം പിടികൂടി 3 പേരെ അറസ്റ്റ് ചെയ്തിരുന്നു'. ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവർക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.