എറണാകുളം ജില്ലയിൽ ഇന്ന് (26-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
പൊതുവേ വരണ്ട കാലാവസ്ഥ. അങ്ങിങ്ങായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
ഇന്നത്തെ പരിപാടി
∙ ചേലാട് സെന്റ് സ്റ്റീഫൻസ് ബസാനിയ യാക്കോബായ വലിയപള്ളി: പെരുന്നാൾ. കുർബാന 7.00, സന്ധ്യാപ്രാർഥന 6.00, പ്രസംഗം 7.15.
∙ കോതമംഗലം കല ഓഡിറ്റോറിയം: ബോധി നാടക മത്സരം 6.30.
∙ പിറവം പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം: മണ്ഡല ഉത്സവം കളമെഴുത്തുംപാട്ടും 7.00
∙ രാമമംഗലം പഞ്ചായത്ത് ഹാൾ: കുട്ടികളുടെ ഹരിതസഭ 10.00
∙ പിറവം കളമ്പൂക്കാവ്: മണ്ഡല ഉത്സവം കളമെഴുത്തുംപാട്ടും 7.00.
∙ ചോരക്കുഴി പള്ളി: കൂത്താട്ടുകുളം നഗരസഭയുടെ വയോമിത്രം ക്യാംപ്– 9.30.
∙ കൂത്താട്ടുകുളം കാർഷിക ഉൽപന്ന വിപണന കേന്ദ്രം: ലേല വിപണി– 9.00.
അറിയിപ്പ്
ഒഴിവ്
ആയ
പള്ളുരുത്തി∙ കണ്ടക്കടവ് പുത്തൻതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി വിഭാഗം ആയയുടെ ഒഴിവ്. അഭിമുഖം 28നു രാവിലെ 11ന്. ഫോൺ: 0484–2247499.
തപാൽ വകുപ്പിൽ നിയമനം
കൊച്ചി∙ എറണാകുളം തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായവരും എറണാകുളം തപാൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസക്കാരുമാകണം. താൽപര്യമുള്ളവർ 30നകം റജിസ്റ്റർ ചെയ്യണം. ഫോൺ: 9995162828.
നാളെ മുതൽ 30 വരെ കുടിവെള്ളം മുടങ്ങും
ആലങ്ങാട് ∙ കടുങ്ങല്ലൂർ മില്ലുപടി മുതൽ പാനായിക്കുളം വരെയുള്ള ഭാഗത്തെ കാലപ്പഴക്കം ചെന്ന 350 എംഎം വ്യാസമുള്ള ശുദ്ധജലവിതരണ കുഴലുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ കരുമാലൂർ പഞ്ചായത്തിലെ 2, 3 വാർഡുകളിലും ആലങ്ങാട് പഞ്ചായത്തിലെ 13 മുതൽ 21 വരെയുള്ള വാർഡുകളിലും നാളെ മുതൽ 30 വരെ കുടിവെള്ളം മുടങ്ങും.
ഗതാഗതം നിയന്ത്രിക്കും
പറവൂർ ∙ പറവൂർ – ചെറായി റോഡിൽ കെഎംകെ കവല മുതൽ ഗേറ്റ് വേ ഓഫ് ചെറായി വരെ നാളെ രാത്രി മുതൽ ടാറിങ് ആരംഭിക്കും. ഈ വഴിയിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണം ഉണ്ടാകുമെന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.