ADVERTISEMENT

ഫോർട്ട്കൊച്ചി ∙ കുന്നുംപുറം കിറ്റ്കാറ്റ് റോഡിൽ ഓട നിർമാണത്തിനിടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി. വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി. വിവരം അറിയിച്ചിട്ടും ജല അതോറിറ്റി അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സിഎസ്എംഎൽ നേതൃത്വത്തിൽ നടക്കുന്ന നിർമാണ  ജോലിക്കിടെ ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ പമ്പിങ് സമയത്ത് ഒരാൾ പൊക്കത്തിൽ വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പലയിടത്തും ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടു. ജല അതോറിറ്റി അധികൃതരെ അറിയിച്ചപ്പോൾ ഇന്ന് പരിഹരിക്കാമെന്ന മറുപടിയാണ് ലഭിച്ചതത്രേ.

English Summary:

A major water pipe burst in Fort Kochi's Kunnumpuram KitKat Road during road construction, leading to a significant water loss and shortage for residents. Locals claim negligence by water authorities, alleging inaction despite being informed about the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com