ADVERTISEMENT

ഫോർട്ട്കൊച്ചി∙ കൽവത്തി കമ്യൂണിറ്റി ഹാളിന് മുന്നിലുള്ള വീടുകളിൽ ശുദ്ധജല വിതരണ പൈപ്പിൽ നിന്ന് ലഭിക്കുന്നത് ദുർഗന്ധമുള്ള മലിന ജലം. ജല അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. കൽവത്തി, തുരുത്തി പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റും ആളുകൾ കുപ്പിവെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്.

മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നതിനാൽ ആശങ്കയിലാണ് പ്രദേശവാസികൾ. ജല വിതരണ പൈപ്പിൽ മലിനജലം കയറുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തി പൈപ്പിന്റെ അറ്റകുറ്റപ്പണി  ഉടൻ നടത്തണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ.കെ.നാസർ ആവശ്യപ്പെട്ടു.

English Summary:

The communities of Kalvathi and Thuruthi are facing a severe water crisis as contaminated water flows from their taps. Despite numerous complaints to the Water Authority, the situation remains unresolved, forcing residents to rely on expensive bottled water for even basic needs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com