ADVERTISEMENT

വൈദ്യുതി മുടക്കം
മട്ടാഞ്ചേരി∙ കെഎസ്ഇബി മോക് ഡ്രിൽ നടക്കുന്നതിനാൽ ഇന്ന് മട്ടാ​ഞ്ചേരി, ഫോർട്ട്കൊച്ചി, തോപ്പുംപടി, കണ്ണമാലി, പള്ളുരുത്തി എന്നീ സെക്‌ഷൻ പരിധിയിൽ ഇന്ന് 10 മുതൽ 1വരെ പൂർണമായോ  ഭാഗികമായോ വൈദ്യുതി  മുടങ്ങും.
നെട്ടൂർ മരാമത്ത് റോഡ്, മഹല്ല് ഓഡിറ്റോറിയം, ഹിറാ മസ്ജിദ്, പുറക്കേലി റോഡ്, തിരുനെട്ടൂർ ക്ഷേത്രം, എസ്എൻ ജംക്‌ഷൻ, ധന്യ ജംക്‌ഷൻ, തെക്കേ പാട്ടുപുരക്കൽ അമ്പലം, വരമ്പത്ത് റോഡ്, ഡർബാർ ഹോട്ടൽ, ഹൈവേ മസ്ജിദ് പരിസരങ്ങളിൽ 9 മുതൽ 5 വരെ.

10, 11 തീയതികളിൽ ജലവിതരണം  മുടങ്ങും
തൃപ്പൂണിത്തുറ ∙ കരിങ്ങാച്ചിറ പമ്പ് ഹൗസിൽ പ്രധാന പമ്പിന്റെ ശുദ്ധീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജല അതോറിറ്റി തൃപ്പൂണിത്തുറ സബ്ഡിവിഷനു കീഴിൽ തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിൽ ഡിസംബർ 10,11 തീയതികളിൽ ജലവിതരണം പൂർണമായി മുടങ്ങും.  4,5 തീയതികളിൽ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. വൃശ്ചികോത്സവം പരിഗണിച്ച് തീയതി മാറ്റണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് പുതിയ തീരുമാനം.

മുൻഗണനാ റേഷൻകാർഡിന്  അപേക്ഷിക്കാം
കോതമംഗലം∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം (വെള്ള), സബ്സിഡി പൊതുവിഭാഗം (നീല) റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാൻ ഡിസംബർ 10നു വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാമെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 0485 2862274.

മെട്രോ 29 മുതൽ 6 വരെ സർവീസ് നീട്ടും
കൊച്ചി ∙ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു മെട്രോ 29 മുതൽ ഡിസംബർ 6 വരെ സർവീസ് നീട്ടുന്നു. ഇൗ ദിവസങ്ങളിൽ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവ ഭാഗത്തേക്കു രാത്രി 11.30 വരെ സർവീസ് ഉണ്ടാകും. രാത്രി 10.30 നു ശേഷം 20 മിനിറ്റ് ഇടവേളയിലാണു സർവീസ്. രാത്രി 11.30 തൃപ്പൂണിത്തുറയിൽ നിന്ന് അവസാന ട്രെയിൻ പുറപ്പെടും.

സംസ്ഥാന ടെന്നിസ് ചാംപ്യൻഷിപ് ഇന്നു മുതൽ 1 വരെ
കൊച്ചി∙ സംസ്ഥാന ടെന്നിസ് ചാംപ്യൻഷിപ് ഇന്നു മുതൽ ഡിസംബർ 1 വരെ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടക്കും. കേരള ടെന്നിസ് അസോസിയേഷനും എറണാകുളം ജില്ലാ ടെന്നിസ് അസോസിയേഷനും ചേർന്നാണു ഷെവലിയർ ബി.എം.എഡ്വേഡ് സ്മാരക എവർ റോളിങ് ട്രോഫിക്കായുള്ള ചാംപ്യൻഷിപ് നടത്തുന്നത്. പുരുഷ വനിതാ വിഭാഗങ്ങൾക്കു പുറമേ, ആൺ–പെൺ വിഭാഗങ്ങളിലായി അണ്ടർ 14, അണ്ടർ 16, അണ്ടർ 18 പ്രായവിഭാഗങ്ങളിലും മത്സരമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com