ADVERTISEMENT

പെരുമ്പാവൂർ ∙ ജോലി തരാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി മർദിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് കരക്കുന്നേൽ വീട്ടിൽ അബൂബക്കറി (23) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 25ന് രാത്രി പത്തരയോടെയാണ് സംഭവം.

പെരുമ്പാവൂർ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ അതിഥി തൊഴിലാളിയുടെ അടുത്ത് ജോലി തരാമെന്ന് പറഞ്ഞ് ഇയാൾ സമീപിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കയറ്റി തങ്കമാളിക റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു. അവിടെ വച്ച് മർദിച്ച് പണം കവർന്നു. ഭയന്നുപോയ തൊഴിലാളി സംഭവം പുറത്തുപറഞ്ഞില്ല. പിറ്റേന്ന് പരുക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മദ്യപിച്ച് റോഡിലൂടെ നടന്നുപോകുന്നവർ, തെരുവിൽ കിടന്നുറങ്ങുന്നവർ, അനാശാസ്യ പ്രവർത്തനം നടത്തുന്നവർ എന്നിവരെ ഭീഷണിപ്പെടുത്തിയും മർദിച്ചും പണം തട്ടുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.എം.സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary:

A migrant worker in Perumbavoor was brutally assaulted and robbed by a man who offered him a job. The accused, identified as Aboobacker, lured the victim with the promise of employment and later attacked him in a deserted area. The police acted swiftly upon receiving information and apprehended the accused, who reportedly has a history of violence and robbery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com