എറണാകുളം ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഇസാഫ് പരിശീലനം
ആലുവ∙ ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ഡിസംബർ 3, 4 തീയതികളിൽ മില്ലറ്റ് ഉപയോഗിച്ചു ക്രിസ്മസ് വിഭവങ്ങൾ ഉണ്ടാക്കാൻ ആലുവയിൽ സൗജന്യ പരിശീലനം നൽകും. 9072600771.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
തിരുമാറാടി∙ മൃഗാശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് നൽകിയ 46–60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ നാളെ രാവിലെ 9.30 മുതൽ 12 വരെ വിതരണം ചെയ്യും. 94474 33072.
ഇൻഷുറൻസ് ക്യാംപ് ഇന്ന്
പിറവം∙സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ ഇന്നു ഇൻഷുറൻസ് ക്യാംപ് നടക്കും. സമയം 10 മുതൽ 1 വരെ. 9447971450.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.