ADVERTISEMENT

പെരുമ്പാവൂർ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മതിയായ വെളിച്ച സൗകര്യമില്ല. ഹൈ മാസ്റ്റ് വിളക്ക് കേടായിട്ട് ആഴ്ചകളായി. വ്യാപാര സമുച്ചയത്തിലെ 3 സോഡിയം വേപ്പർ വിളക്ക് മാത്രമാണ് കത്തുന്നത്. 250 ബസുകൾ വന്നു പോകുന്നതും വിദ്യാർഥികൾ അടക്കം നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്നതുമാണ് സ്റ്റാൻഡ്.

രാത്രിയിൽ സ്റ്റാൻഡിന് അകത്തേക്കു പ്രവേശിക്കാൻ കഴിയാത്ത വിധം കൂരിരുട്ടായി. കച്ചവട സ്ഥാപനങ്ങൾ അടച്ചു പോയാൽ  സ്റ്റാൻഡിന് അകത്തേക്കു കടന്നു ചെല്ലാൻ കഴിയില്ല. സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്ന അവസ്ഥയാണ്. കുറച്ചു ദിവസങ്ങളായി പെരുമ്പാവൂരിൽ മോഷണവും പിടിച്ചുപറിയും വർധിച്ചു. രാത്രിയും പകലും പൊലീസ് പട്രോളിങ് ശക്തമാക്കണം. കേടായ ഹൈമാസ്റ്റ് ലൈറ്റും തെളിയാത്ത  സോഡിയം വേപ്പർ വിളക്കുകളും നന്നാക്കണമെന്നാണ് ആവശ്യം.

English Summary:

The Private Bus Stand in Perumbavoor is plagued by darkness and safety issues due to a broken high mast light and non-functional sodium vapor lamps. This has led to an increase in theft and robbery, prompting demands for increased police patrols and immediate repairs to the lighting system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com