ADVERTISEMENT

പള്ളുരുത്തി∙ ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുക എന്നതാണു സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ നിർമിച്ച  ലബോറട്ടറിയുടെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫിസിയോതെറപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ.ബാബു എംഎൽഎ നിർവഹിച്ചു. മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

കൗൺസിലർ പി.ആർ.രചന, ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എം.ശങ്കർ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ പി.ആർ.റെനീഷ്, ഷീബ ലാൽ, പ്രിയ പ്രശാന്ത്, വി.എ.ശ്രീജിത്ത്, കൗൺസിലർമാരായ പി.എസ്.വിജു, സുധീർ, അശ്വതി വത്സൻ, ലൈലാ ദാസ്, ഡിഎച്ച്എസ് ഡോ കെ.ജെ.റീന, ഡിഎംഒ ഡോ.ആശാ ദേവി, ഡിപിഎം ഡോ.വ്യാസ് സുകുമാരൻ, ആശുപത്രി സൂപ്രണ്ട് ഡോ.മിനു മാത്യു, ഇൻഫ്രാസ്ട്രക്ചർ നോഡൽ ഓഫിസർ ഡോ എം.എം.ഹനീഷ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ചീഫ് മാനേജർ വിനീത് എം.വർഗീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Palluruthy Taluk Hospital received a significant upgrade with the inauguration of new healthcare facilities including a laboratory, dialysis center, and physiotherapy unit. Health Minister Veena George emphasized the government's commitment to providing quality healthcare accessible to all.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com