3003 നെ 303 ആക്കി, സ്കൂട്ടർ നമ്പറിൽ കാർ; പിന്തുടർന്ന് പിടികൂടി എംവിഡി
Mail This Article
×
പെരുമ്പാവൂർ ∙ വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ കാർ മോട്ടർ വാഹന വകുപ്പ് പിന്തുടർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കെഎൽ 66 സി 303 എന്ന നമ്പറാണ് പതിച്ചിരുന്നത്. ഈ നമ്പർ ആലപ്പുഴ നെടുമുടിയിൽ ഉപയോഗിക്കുന്ന സ്കൂട്ടറിന്റേതാണെന്നു കണ്ടെത്തി. കാറിന്റെ യഥാർഥ നമ്പർ കെഎൽ 66 സി 3003 ആണെന്നും പരിശോധനയിൽ കണ്ടെത്തി.
ഈ നമ്പർ പ്ലേറ്റ് കാറിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഔഷധക്കവലയിൽ ഇന്നലെ ഉച്ചയ്ക്ക് 1.25നാണ ് വാഹനം മോട്ടർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വാഹൻ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് നമ്പർ വ്യാജമാണെന്നു വ്യക്തമായത്. തുടർന്ന് ആലുവ റൂട്ടിൽ വാഹനം പിടികൂടി ഡ്രൈവറെയും പൊലീസിനു കൈമാറി.
English Summary:
A car using a fake number plate was apprehended by Motor Vehicle Department (MVD) officials in Perumbavoor, Kerala. The vehicle was found to be using the registration number of a scooter registered in Alappuzha and has been handed over to the police.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.