എറണാകുളം മെഡിക്കൽ കോളജിൽ നവജാത ശിശുക്കളുടെ ഐസിയു താൽക്കാലികമായി പ്രവർത്തിക്കില്ല
Mail This Article
×
കളമശേരി ∙ എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ ഐസിയു ഡിസംബർ നാല് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. ഫയർ ആൻഡ് സേഫ്റ്റി ജോലികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുമാണ് ഐസിയു അടയ്ക്കുന്നത്. എൻഐസിയുവിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് വരെ പൊതുജനങ്ങൾ സഹകരിക്കണം. സമീപ ആശുപത്രികളിൽ നിന്നും മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെയും മറ്റ് റഫറലുകളും ഈ കാലയളവിൽ ഒഴിവാക്കേണ്ടതാണെന്ന് അധികൃതർ അഭ്യർഥിച്ചു.
English Summary:
Ernakulam Government Medical College has announced the temporary closure of its Neonatal Intensive Care Unit (NICU) from December 4th. The closure is necessary to carry out essential fire and safety works and to facilitate further upgrades and installations for improved patient care.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.