കെ.കെ.ജയകുമാറിനെ കൊച്ചി മെട്രോ പിആര്‍ഒ ആയി നിയമിച്ചു
Mail This Article
കൊച്ചി ∙ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിൽ പബ്ലിക് റിലേഷന്‍സ് ഓഫിസറായി (പിആർഒ) കെ.കെ.ജയകുമാറിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. സെക്രട്ടേറിയേറ്റിൽ കോ–ഓർഡിനേറ്റിങ് ന്യൂസ് എഡിറ്ററാണ്. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വിവിധ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷം 2014 ലാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേരുന്നത്.
പഴ്‌സനല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാധ്യമങ്ങളിലെ കോളമിസ്റ്റും വിവര്‍ത്തകനുമായ ജയകുമാറിന് കേരളത്തിലെ ഏറ്റവും മികച്ച ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റിനുള്ള കേരള ചേംബര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (കോഴിക്കോട്) നിന്ന് ഡേറ്റ ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ് എന്നിവയിൽ വിദ്ഗധ പരിശീലനവും നേടിയിട്ടുണ്ട്. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം സ്വദേശിയാണ്.