തിരക്കുണ്ടാക്കി യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്നയാൾ പിടിയിൽ
Mail This Article
×
ആലുവ∙ തീവണ്ടിയിലും ബസ്‍സ്റ്റാന്റിലും തിരക്കുണ്ടാക്കി യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്നയാൾ പൊലീസ് പിടിയിൽ. കണ്ണൂർ വളപട്ടണം സെയ്ബു മൻസിലിൽ മുഹമ്മദ് ഷഹീർ(35)നെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഒക്ടോബറിൽ കാക്കനാട് ജയിലിൽ നിന്നും പുറത്തിറങ്ങി പുതിയ മോഷണത്തിന് തയ്യാറെടുക്കുമ്പോഴണ് ഇയാൾ പിടിയിലായത്. മോഷണം നടത്തിയ മൊബൈലുകൾ കണ്ടെടുത്തു. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസിലെ പ്രതിയാണ്.
English Summary:
Mobile phone theft has been curbed with the arrest of a repeat offender by Aluva police. Muhammed Shaheer, a resident of Kannur, was apprehended while preparing for another theft after recently being released from jail.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.