ADVERTISEMENT

വൈപ്പിൻ∙ റവന്യു അവകാശങ്ങൾക്കായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 53–ാം ദിനത്തിലേക്ക്. ഇന്നലെ ജോസഫ് ബെന്നി കുറുപ്പശ്ശേരി, സിസ്റ്റർ ഷീല ജോസഫ്, ലിസി ആന്റണി ചിറയത്ത്, കുഞ്ഞുമോൻ ആന്റണി  ചിറയത്ത്, ജോൺ അറക്കൽ തുടങ്ങിയവർ  ഉപവാസമനുഷ്ഠിച്ചു. കോട്ടയം വാകത്താനം ഇടവകയിൽ നിന്ന് പ്രിൻസ് കെ.തച്ചിൽ, കെ.എ.കുര്യൻ,കോതമംഗലം രൂപതയിലെ കാളിയാർ ഫൊറോന പള്ളിയിലെ എകെസിസി പ്രസിഡന്റ് സോജൻ ജോസഫ്, ഞാറക്കാട്ട് സെന്റ് ജോസഫ് പള്ളി എകെസിസി പ്രസിഡന്റ് ഫ്രാൻസിസ് മത്തായി, തൊമ്മൻകുത്ത് എകെസിസി വനിതാ വൈസ്പ്രസിഡന്റ് ഡോളി ബെന്നി തുടങ്ങിയവർ ഐക്യദാർഢ്യവുമായി എത്തി. 

കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ന്യൂനപക്ഷ മോർച്ച പറവൂർ നോർത്ത് മണ്ഡലം പ്രസിഡന്റ്  ജോൺ പോൾ, പറവൂർ പള്ളിത്താഴം സെന്റ് ജോസഫ് കൊത്തലെൻഗോ പള്ളി പാരിഷ് കൗൺസിൽ  അംഗം സ്റ്റാൻലി മുക്കത്ത് എന്നിവരും സമരപ്പന്തലിൽ  എത്തി.  വികാരി ഫാ.ആന്റണി സേവ്യർ തറയിൽ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.

English Summary:

Munambam hunger strike demanding revenue rights enters its 53rd day as protesters remain resolute in their demands. Political and religious leaders from across Kerala have expressed solidarity with the protesters, calling for a swift resolution to the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com