അങ്കമാലി ദേശീയപാതയിലും എംസി റോഡിലും കയ്യേറ്റം; യാത്രക്കാർക്ക് വേറെ വഴിയില്ല
Mail This Article
×
അങ്കമാലി ∙ ദേശീയപാതയിലും എംസിറോഡിലും ടൗൺ ഭാഗത്ത് നടപ്പാത കയ്യേറ്റം വ്യാപകം. കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. റോഡിലിറങ്ങി നടക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. കെട്ടിടങ്ങൾക്കു പെർമിറ്റ് എടുക്കുമ്പോൾ രേഖപ്പെടുത്തിയിട്ടുള്ള പാർക്കിങ് സ്ഥലം പിന്നീട് മുറികളാക്കി മാറ്റി വാടകയ്ക്കു നൽകുകയാണ്. പാർക്കിങ്ങിന് സൗകര്യം ഇല്ലാത്തതിനാൽ കാറുകളും ബൈക്കുകളും സ്ഥാപനങ്ങളുടെ മുന്നിൽ ഇടേണ്ട സ്ഥിതിയിലാണ്. എംസി റോഡിൽ കാൽനടയാത്രക്കാരുടെ തല മുട്ടുന്ന തരത്തിൽ നടപ്പാതയിലേക്ക് ഇറക്കി ബോർഡുകൾ വച്ചിട്ടുള്ള സ്ഥാപനങ്ങളുണ്ട്. നടപ്പാത കയ്യേറിയതിന് എതിരെ ഒരു പ്രാവശ്യം നഗരസഭ നടപടിയെടുത്തിരുന്നു. കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.
English Summary:
Encroachment on sidewalks along Angamaly's National Highway and MC Road is forcing pedestrians to walk on the road, posing a significant safety risk. The lack of parking enforcement further exacerbates the issue, with illegally converted parking spaces and vehicles parked haphazardly.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.