ADVERTISEMENT

ഇന്ന് 
സംസ്ഥാനത്ത് മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.

ജല വിതരണം മുടങ്ങും
നെടുമ്പാശേരി ∙ ചൊവ്വര ജല ശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കരിയാട് സെക്ഷന്റെ കീഴിൽ വരുന്ന നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, പാറക്കടവ് പഞ്ചായത്തുകളിൽ നാളെ ഭാഗികമായും 10ന് പൂർണമായും ജലവിതരണം മുടങ്ങും.
ചൊവ്വര ∙ ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലും തുരുത്ത്, ദേശം, കുന്നുംപുറം, മൂഴിയാൽ പ്രദേശങ്ങളിലും നാളെ പൂർണമായും ചൊവ്വാഴ്ച ഭാഗികമായും ശുദ്ധജല വിതരണം മുടങ്ങും.
കാലടി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനു 12നു രാവിലെ 10നു കൂടിക്കാഴ്ച നടക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കും പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന.

ഗതാഗത നിയന്ത്രണം
കാലടി ∙ കാലടി–മലയാറ്റൂർ റോഡിൽ കാലടി ജംക്‌ഷൻ മുതൽ മേക്കാലടി വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ രാവിലെ 6 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.അതിനാൽ യാത്രക്കാർ കാലടി ജംക്‌ഷൻ ഒഴിവാക്കി സംസ്കൃത സർവകലാശാല ബൈപാസ് റോഡ് ഉപയോഗിക്കണമെന്ന് ദേശീയപാത ആലുവ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കുഫോസിൽ സ്പോട് അഡ്മിഷൻ 10ന്
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എംടെക് കോഴ്സുകളിൽ (കോസ്റ്റൽ ആൻ‍‍ഡ് ഹാർബർ എൻജിനീയറിങ്, ഓഷ്യൻ ആൻ‍ഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ്) ഒഴിവുള്ള സീറ്റുകളിലേക്ക് 10ന് 11ന് സ്പോട് അഡ്മിഷൻ നടക്കും. www.kufos.ac.in, 75609 73459, 81130 33459.

അധ്യാപക ഒഴിവ്
കോതമംഗലം∙ ചാത്തമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. 94960 92173.

ഓഫിസ് അറ്റൻഡന്റ് 
ആലങ്ങാട് ∙ കൊങ്ങോർപ്പിള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 0484 2515504

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com