2 കിലോഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ
Mail This Article
×
പെരുമ്പാവൂർ ∙ 2 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ കണ്ടമാൽ സ്വദേശി സരോജ് ബഹ്റ (21), ഭാര്യാമാതാവ് മാലതി ഡെഹുരി (39) എന്നിവരെ പെരുമ്പാവൂർ എ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്നു പിടികൂടി. ഒഡീഷയിൽ നിന്ന് 2500 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് മാലതി താമസിക്കുന്ന പീച്ചനാംമുകളിലെ വാടക വീട്ടിൽ സൂക്ഷിച്ച് വിൽപന നടത്തിവരികയായിരുന്നു.
100 ഗ്രാം, 500 ഗ്രാം പൊതികളിലാക്കി അതിഥിത്തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. ഡിവൈഎസ്പി പി.പി.ഷംസ്, ഇൻസ്പെക്ടർ വി.എം കേഴ്‌സൺ, എസ്ഐമാരായ എൽദോ പോൾ,ഇബ്രാഹിം കുട്ടി, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ.അഫ്സൽ,ബെന്നി ഐസക് ,പി.ആർ.അഭിലാഷ്, ആരിഷ് അലിയാർ, നീതു ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
English Summary:
Cannabis seizure of 2 kg led to the arrest of a mother-in-law and son-in-law duo from Odisha by the Perumbavoor police. The pair allegedly sold the drugs procured from Odisha to migrant workers in the area.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.