എറണാകുളം ജില്ലയിൽ ഇന്ന് (10-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
മെഡിക്കൽ ഓഫിസർ ഒഴിവ്: പെരുമ്പാവൂർ ∙ ജില്ലയിലെ അതിഥിത്തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്കായി സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്‌മെന്റ് (സിഎംഐഡി) നടപ്പാക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയായ ബന്ധു ക്ലിനിക്കിലേക്ക് പെരുമ്പാവൂർ മേഖലയിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. 13 നകം അപേക്ഷിക്കണം. jobs@cmid.org.in. 0484 2595256.
തൊഴിൽമേള 13 ന്
മൂവാറ്റുപുഴ∙ ടൗൺ എംപ്ലോയീസ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 973 ഒഴിവുകളിലേക്ക് 13 ന് പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ തൊഴിൽമേള സംഘടിപ്പിക്കും. താൽപര്യമുള്ളവർ 13ന് രാവിലെ 10ന് നേരിട്ട് പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ ബയോഡേറ്റ സഹിതം എത്തണം. പ്രായപരിധി : 18-45.
ഒഴിവ്
പെരുമ്പാവൂർ ∙ മാറമ്പിള്ളി നുസ്രത്തുൽ ഇസ്‌ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ് വിഭാഗത്തിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച 13ന് 10.30ന്. 0484 - 2679178.
ജല വിതരണം മുടങ്ങും 12 മുതൽ 15 വരെ കുടിവെള്ളം മുടങ്ങും
ആലങ്ങാട് ∙ മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള 350 എംഎം വ്യാസമുള്ള കുടിവെള്ള പൈപ്പുകൾ മില്ലുപടി മുതൽ പാനായിക്കുളം വരെയുള്ള ഭാഗത്തു മാറ്റി സ്ഥാപിക്കുന്നതിനാൽ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കരുമാലൂർ പഞ്ചായത്തിലെ 2, 3 വാർഡുകളിലും ആലങ്ങാട് പഞ്ചായത്തിലെ 13 മുതൽ 21 വരെയുള്ള വാർഡുകളിലും കുടിവെള്ളം മുടങ്ങും.
പരസ്യ ബോർഡുകൾ നീക്കണം
ആലങ്ങാട് ∙ കരുമാലൂർ പഞ്ചായത്ത് പരിധിയിലെ പൊതു സ്ഥലങ്ങളിലും പൊതു നിരത്തുകളിലും ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലും അപകടകരമായ രീതിയിലും സ്ഥാപിച്ചിരിക്കുന്ന എല്ലാ പരസ്യ ബോർഡുകളും അടിയന്തരമായി നീക്കണമെന്നു കരുമാലൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുന്നതാണ്.
പരിശീലന പരിപാടി
മട്ടാഞ്ചേരി∙ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3ന് ചേംബർ ഹാളിൽ കയറ്റുമതി പരിശീലന പരിപാടി നടത്തും. 0484 2224335.