വിമാനത്താവളത്തിൽ മിഠായി പാക്കറ്റുകളുടെ ഇടയിൽ മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
Mail This Article
×
നെടുമ്പാശേരി ∙ മൂന്നര കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് യൂണിറ്റ് പിടികൂടി. ഇന്നലെ തായ് എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഉസ്മാൻ ആണ് 12 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ചെക്ക്–ഇൻ ബാഗിൽ ഭക്ഷണ, മിഠായി പാക്കറ്റുകളുടെ ഇടയിൽ ആണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ ഏറെ പ്രിയം ഉണ്ട്. ഉസ്മാനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
English Summary:
Kochi Airport witnessed a major drug bust as Customs officials seized ₹3.5 crore worth of hybrid cannabis. The smuggled cannabis was concealed within food and candy packets in the baggage of a passenger arriving from Bangkok.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.