ADVERTISEMENT

മെഡിക്കൽ ക്യാംപ്  ഇന്ന്
കാഞ്ഞൂർ∙ കനിവ് കാഞ്ഞൂരിന്റെ  നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയ, സിപിഎം പാറപ്പുറം ബ്രാഞ്ച്,  കർഷക സംഘം പാറപ്പുറം യൂണിറ്റ്, സീനിയർ സിറ്റിസൻ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് രാവിലെ 7 നു പാറപ്പുറം വൈഎംഎ ലൈബ്രറിയിൽ നടത്തും.  ഡോ.കെ.എൻ‌.ശോഭന നേതൃത്വം നൽകും. 

ജീവിതശൈലി രോഗ നിർണയ ക്യാംപ് 
കാഞ്ഞൂർ∙ പാറപ്പുറം തെക്കുംഭാഗത്ത് മുത്തൂറ്റ് സ്നേഹാശ്രയ, കേരള കർഷക സംഘം പാറപ്പുറം യൂണിറ്റ്, സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ , കാഞ്ഞൂർ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്നിവയുടെ  നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണയ ക്യാംപ് നടത്തി. കനിവ് ഏരിയ പ്രസിഡന്റ് സി.കെ.സലിംകുമാർ ഉദ്ഘാടനം ചെയ്തു. കിടപ്പ് രോഗികൾക്കുള്ള ഉപകരണങ്ങൾ ഡോ.കെ.എൻ. ശോഭന കനിവിന് കൈമാറി. എം.ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പി.അശോകൻ, പി.ആർ.വിജയൻ, എൻ.വി.ഷിജു, പി.എസ്.മോഹനൻ, കെ.പി.ഷാജി, ടി.എസ്.ജയൻ എന്നിവർ

കറുകുറ്റി  റെയിൽവേ ഗേറ്റ് അടച്ചിടും
അങ്കമാലി ∙ കറുകുറ്റി റെയിൽവേ ഗേറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മുതൽ നാളെ വൈകിട്ട് 5 വരെ അടച്ചിടും.

വടംവലി മത്സരം  ഇന്ന് 
നെടുമ്പാശേരി ∙ മേയ്ക്കാട് യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് രാത്രി 7ന് സൊസൈറ്റിപ്പടി കവലയിൽ നടക്കും. 
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുനിൽ കായിക പ്രതിഭകളെ ആദരിക്കും.

വൈദ്യുതി മുടക്കം
ആലുവ∙ എടത്തല കോമ്പാറ പമ്പ് ഹൗസിലേക്കു ശുദ്ധജലം എത്തിക്കുന്ന 450 എംഎം പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എടത്തല പഞ്ചായത്തിൽ പൂർണമായും കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിൽ ഭാഗികമായും 12, 13 തീയതികളിൽ ജലവിതരണം മുടങ്ങും. 
പാലക്കാട്ടുതാഴം, മില്ലുംപടി, പാറപ്പുറം  ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5.30 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com