മാലിന്യത്തിനു അപൂർവ ‘കാവൽക്കാരൻ’; ‘തോക്കേന്തിയ സ്പൈഡർമാൻ’
Mail This Article
×
കാക്കനാട്∙ തൃക്കാക്കര നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ കവാടത്തിൽ കാവൽ നിൽക്കുന്ന ‘തോക്കേന്തിയ സ്പൈഡർമാൻ’ കാഴ്ചക്കാരെ ആകർഷിക്കുന്നു. നഗരസഭ കാര്യാലയത്തിനു സമീപത്തെ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ സീപോർട്ട് എയർപോർട്ട് റോഡിലെ കവാടത്തിലാണ് അപൂർവ ‘കാവൽക്കാരൻ’. ഹരിതകർമ സേന ശേഖരിച്ച മാലിന്യത്തിൽ നിന്ന് കിട്ടിയ ‘സ്പൈഡർമാനെ’യും കളിത്തോക്കും തുന്നിച്ചേർത്ത് സേനാംഗങ്ങളായ വനിതകളാണ് കാവൽക്കാരന്റെ രൂപമുണ്ടാക്കി കൗതുകത്തിനു ഗേറ്റിൽ സ്ഥാപിച്ചത്.
English Summary:
Recycling takes a creative turn in Thrikkakara Municipality, Kerala, where a "gun-wielding Spiderman" made entirely from discarded toys now stands guard at a plastic waste collection center, capturing the attention of passersby. This initiative by the Haritha Karma Sena aims to raise awareness about waste management.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.