നിയമം കാറ്റിൽ പറത്തി സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ പായുന്നു: ഭയന്ന് വിദ്യാർഥികൾ
Mail This Article
×
പെരുമ്പാവൂർ ∙നിയമം കാറ്റിൽ പറത്തി വെങ്ങോല മേഖലയിൽ സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ പായുന്നു. അമിത വേഗത്തിലാണു സഞ്ചാരം. രാവിലെ 8.30നും ലോറികൾ ഓടുന്നതിനാൽ വിദ്യാർഥികൾക്ക് റോഡ് കുറുകെ ബുദ്ധിമുട്ടാണ്. കോലഞ്ചേരി, മൂവാറ്റുപുഴ, വളയൻചിറങ്ങര, പെരുമ്പാവൂർ ഭാഗങ്ങളിലേക്കുള്ള സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകാൻ നൂറുകണക്കിന് വിദ്യാർഥികൾ എത്തുന്ന കവലയാണ് വെങ്ങോല. തുടർച്ചയായി അപകടങ്ങളും ഇവിടെ ഉണ്ടാകുന്നു. വിദ്യാർഥികളം പോകുന്നതും വരുന്നതുമായ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമുള്ളതാണ്. ടിപ്പർ ലോറികളുടെ നിയമലംഘനത്തിനെതിരെ പൊതുപ്രവർത്തകൻ ഇ.എം. ഉബൈദത്ത് പൊലീസിൽ പരാതി നൽകി.
English Summary:
Tipper lorries are posing a serious threat to student safety in Vengola, Perumbavoor, by speeding through the area during school hours. Residents are demanding action from authorities to enforce traffic regulations and ensure the safety of children.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.