എറണാകുളം ജില്ലയിൽ ഇന്ന് (14-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
അപേക്ഷ ക്ഷണിച്ചു
കൊച്ചി ∙ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരും ഭിന്ന ശേഷിക്കാർക്കും വേണ്ടി സമർഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് നടപ്പാക്കുന്ന 3 മാസത്തെ സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ് , ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. നോർത്ത് പറവൂരിലെ സെന്ററിലാണു പരിശീലനം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എല്ലാം സൗജന്യം. എസ്എസ്എൽസി യോഗ്യത. 18–35 പ്രായ പരിധി. പരിശീലനം പൂർത്തിയാക്കുന്നവർക്കു പ്ലേസ്മെന്റും നൽകും. സംസാര, കേൾവി ശേഷിക്കുറവുള്ളവർക്കു മുൻഗണന. 6361511991.
പെരുമ്പാവൂർ ∙ അശമന്നൂർ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഓവർസീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ കുറഞ്ഞത് 3 വർഷത്തെ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ ഡിപ്ലോമ യോഗ്യതയുള്ളവർ ആയിരിക്കണം. 24ന് വൈകിട്ട് 3 ന് മുൻപായി പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
തെർമോമാമോഗ്രാം പരിശോധനാ ക്യാംപ്
നെട്ടൂർ ∙ കൊച്ചിൻ കാൻസർ സൊസൈറ്റി, കനിവ് പാലിയേറ്റീവ് കെയർ മരട് വെസ്റ്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ തെർമോ മാമോഗ്രാം പരിശോധനാ സൗജന്യ ക്യാംപ് നാളെ 9 മുതൽ നെട്ടൂർ കല്ലാത്ത് ശ്രീകൃഷ്ണ ക്ഷേത്ര ഹാളിൽ നടക്കും. പ്രമേഹ, രക്തസമ്മർദ പരിശോധനയും ഉണ്ടാകും
വനിതാ പെൻഷൻ:സാക്ഷ്യപത്രം 31 ന് മുൻപ്
വൈപ്പിൻ∙ ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ 50 വയസ്സിന് മുകളിലുളള അവിവാഹിതരായ വനിതകൾക്കുളള പെൻഷൻ, വിധവ പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കൾ വില്ലേജ് ഓഫിസറോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തിയ യഥാക്രമം വിവാഹിതയല്ലെന്നും പുനർ വിവാഹിതയല്ലെന്നുമുള്ള സാക്ഷ്യപത്രം 31 നുള്ളിൽ ആധാർ കാർഡിന്റെ പകർപ്പ് സഹിതം ഞാറയ്ക്കൽ പഞ്ചായത്ത് ഓഫിസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.