ADVERTISEMENT

മരട് ∙ കുണ്ടന്നൂർ– അങ്കമാലി ബൈപാസ് വരുന്നതോടെ കൊച്ചി- മൂവാറ്റുപുഴ 6 വരിപ്പാത പദ്ധതി ഇല്ലാതായെങ്കിലും പദ്ധതിക്കായി ആദ്യം മരവിപ്പിച്ച ഭൂമിയിൽ കഴിയുന്നവരുടെ ദുരിതം തുടരുന്നു. പദ്ധതി റദ്ദായതായി സർക്കാർ വിജ്ഞാപനം വൈകുന്നതാണു കാരണം. 2007 മുതൽ കൊച്ചി സിറ്റി സ്ട്രക്ചറൽ പ്ലാനിൽ ഉള്ള പദ്ധതി ആയിരുന്നു. 2018ൽ പൂർത്തിയായ ഹൈവേ സാധ്യതാ പഠനത്തിൽ മരടിലെ ജനവാസ മേഖല ഒഴിവാക്കി നെട്ടൂർ മാർക്കറ്റിനു സമീപം ആരംഭിക്കുന്ന അലൈൻമെന്റിനാണ് അംഗീകാരം കിട്ടിയത്.

സ്മാർട് സ്ട്രക്ചറൽ പ്ലാനിലെ നിർദേശം ഇതോടെ ഇല്ലാതായി. എങ്കിലും 27 മീറ്റർ വീതിയിൽ കുണ്ടന്നൂർ ജംക്‌ഷനിൽ ആരംഭിക്കുന്ന അലൈൻമെന്റിനായി മരവിപ്പിച്ചിട്ട സ്ഥലങ്ങളിലെ കെട്ടിട നിർമാണം, അറ്റകുറ്റപ്പണി, ഭൂമി ഇടപാടുകൾ, ബാങ്ക് ലോൺ തുടങ്ങിയവ ഇപ്പോഴും മരവിപ്പിച്ച നിലയിലാണ്. കോടതി ഇടപെടലിലൂടെ ചിലർക്ക് ഭൂമി വിൽക്കാനായെങ്കിലും വാങ്ങിയവർ വെട്ടിലായി. ‌

വിറ്റയാൾ ചെയ്തതു പോലെ ഓരോ വ്യക്തികളും പ്രത്യേകം കോടതി ഉത്തരവുമായെത്തിയാൽ മാത്രമേ മരവിപ്പിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനമോ ക്രയവിക്രയമോ നടത്താനാകൂ എന്ന നിലപാടാണ് നഗരസഭയ്ക്ക്. സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാലാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കർമ സമിതി പ്രവർത്തകർ മന്ത്രി എം.ബി. രാജേഷിനു നിവേദനം നൽകി.കർമസമിതി ചെയർമാൻ ജിൻസൺ പീറ്റർ, ജനറൽ കൺവീനർ ജോർജ് അലക്സ് നടുവിലവീട്ടിൽ, മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലാണു നിവേദനം നൽകിയത്.

English Summary:

Kochi-Muvattupuzha Road Project cancellation leaves Maradu residents in limbo as the government delays notification, preventing them from utilizing land initially frozen for the project, despite the Kundannoor-Angamaly bypass now serving the intended purpose.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com