ADVERTISEMENT

പിറവം∙ അറ്റകുറ്റപ്പണിയും നവീകരണവും വൈകുന്നതോടെ മേഖലയിൽ എംവിഐപി കനാലുകളിൽ കാടു മൂടുന്നു.എംവിഐപിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം നാളുകളായി കാടു നീക്കുന്നതുൾപ്പെടെ ഉള്ള ജോലികൾ നിലച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെ സേവനം ശുചീകരണത്തിനു പ്രയോജനപ്പെടുത്തിയിരുന്നു. 

തൊഴിലുറപ്പ് ജോലികൾ ഏറ്റെടുക്കുന്നതിനു ഉണ്ടായ നിയന്ത്രണം മൂലം കനാൽ ശുചീകരണത്തിനു പരിമിതി ഉള്ളതായി പറയപ്പെടുന്നു. കാടു നിറഞ്ഞതോടെ ചിലയിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും കനാലുകൾ തിരഞ്ഞെടുക്കുന്നുണ്ട്.കനാലുകളുടെ സംരക്ഷണത്തിനു പ്രാദേശിക തലത്തിൽ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എൻസിപി ജില്ലാ സെക്രട്ടറി റോയ് ജോൺ പരാതി നൽകി.

English Summary:

MVIP canals in Piravom, Kerala are facing severe weed infestation due to delayed maintenance work and financial limitations. This has raised concerns about waste dumping and the need for a local committee to oversee canal protection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com