എറണാകുളം ജില്ലയിൽ ഇന്ന് (16-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപകർക്ക് പരിശീലനം
പെരുമ്പാവൂർ ∙ റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്ക് ഐഎംജിയുടെ നേതൃത്വത്തിലുള്ള പരിശീലന ക്യാംപിനു തുടക്കമായി. സൗത്ത് വാഴക്കുളം ഗവ. ഹൈസ്കൂളിൽ നടന്ന പരിപാടി എഎസ്പി എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ജി.ആശ അധ്യക്ഷത വഹിച്ചു.
അറിയിപ്പ്
മറയൂർ കാന്തല്ലൂർ വിനോദയാത്ര
പിറവം ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 22 നു മറയൂർ കാന്തല്ലൂർ വിനോദയാത്ര പുറപ്പെടും. 9446206897.
വൊളന്റിയർ ഒഴിവ്
പിറവം ∙ ജല അതോറിറ്റി ഡിവിഷൻ ഓഫിസ് പരിധിയിൽ ജലജീവൻ പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് താൽക്കാലിക വൊളന്റിയർമാരുടെ ഒഴിവ്. കൂടിക്കാഴ്ച 19നു 11ന്. 8547638444.
പ്രയുക്തി തൊഴിൽമേള 18ന്
പറവൂർ ∙ മോഡൽ കരിയർ സെന്ററും താലൂക്ക് റസിഡന്റസ് അസോസിയേഷൻ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിയും ചേർന്നു നടത്തുന്ന പ്രയുക്തി 2024 തൊഴിൽമേള 18ന് 10 മുതൽ 1 വരെ തൃക്കപുരത്തെ കോട്ടുവള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. 10 കമ്പനികളുടെ അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുക. 50 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം ഹാജരാകണം.
ടാബ്ലോ, ഫാൻസി ഡ്രസ് മത്സരം
പറവൂർ ∙ ചേന്ദമംഗലം സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി ടാബ്ലോ, ഫാൻസി ഡ്രസ് മത്സരങ്ങൾ നടത്തും. 29ന് 4.30ന് കരിമ്പാടത്തു നിന്ന് ആരംഭിക്കുന്ന ജൂബിലി ഘോഷയാത്രയിലാണ് ടാബ്ലോയും ഫാൻസി ഡ്രസും അവതരിപ്പിക്കേണ്ടത്. പാലിയം ഗ്രൗണ്ടിൽ ഘോഷയാത്ര സമാപിക്കും. തുടർന്നു നടക്കുന്ന ജൂബിലി ആഘോഷ ഉദ്ഘാടന സമ്മേളനത്തിൽ വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും. ടാബ്ലോ മത്സരത്തിൽ പങ്കെടുക്കുന്നവർ വാഹനത്തിൽ ടാബ്ലോ സജ്ജീകരിച്ച് എത്തണം. റജിസ്ട്രേഷൻ ഫീസ് ഇല്ല. 26ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 98460 58248.