സ്ഥിരമായി ലഹരിമരുന്ന് ഉപയോഗം, വിൽപന; രണ്ടുപേരെ ജയിലിലടച്ചു
Mail This Article
കൊച്ചി ∙ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗം, വിൽപന എന്നിവയിൽ ഏർപ്പെട്ട മട്ടാഞ്ചേരി സ്വദേശികളായ ഷമീർ (ചെമ്മൻ ഷമീർ–34) തൗഫീഖ് (29) എന്നിവരെ ജയിലിലടച്ചു. നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ ഷമീർ പശ്ചിമ കൊച്ചിയിലെ പ്രധാന ലഹരിമരുന്ന് ഇടപാടുകാരിൽ ഒരാളാണ്. പല തവണ ജയിലില്‍ കിടന്നിട്ടുള്ള ഇരുവരും ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ഒരു വർഷത്തേക്കാണ് തടവിലാക്കിയത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ പി.ബി.കിരണിന്റെ നിർദേശാനുസരണം, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിൽ എസ്ഐ ജിമ്മി ജോസ്, കെ.ഡി.സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എഡ്വിൻ റോസ്, അമൃതേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബേബിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.