വിവാഹ വാഗ്ദാനം നൽകി പീഡനം, തട്ടിയെടുത്തത് 13 ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ
Mail This Article
×
കൊച്ചി∙ പുനലൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി അഖിൽ ദാസിനെ (30) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കാക്കനാടും മറ്റ് പലയിടങ്ങളിലും വിളിച്ചു വരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതി യുവതിയുടെ പക്കൽ നിന്നു വിവിധ ആവശ്യങ്ങൾക്ക് പലതവണകളായി 13 ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു.
കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി തന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. പ്രതി പോകുവാൻ ഇടയുള്ള സ്ഥലങ്ങളിൽ നിരന്തരം അന്വേഷണങ്ങൾ നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ അഖിൽദാസിനെ റിമാൻഡ് ചെയ്തു.
English Summary:
Akhil Das, a Pathanamthitta native, was arrested for raping and defrauding a woman from Punalur.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.