ADVERTISEMENT

പറവൂർ ∙ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി ഉയരം കുറച്ചു പണിതതിനാൽ വിവാദത്തിലായ പറവൂർ പാലം ഉയർത്തി പണിയുന്ന ജോലികൾ തുടങ്ങി.ഉയരം കുറഞ്ഞ തൂണുകളിൽ സ്ഥാപിച്ചിരുന്ന 10 ഗർഡറുകളിൽ 5 എണ്ണം ഇന്നലെ വൈകിട്ട് എടുത്തു മാറ്റി. ബാക്കിയുള്ള അഞ്ചെണ്ണവും ഉടനെ നീക്കും. പാലത്തിന്റെ ഉയരം വേലിയേറ്റ സമയത്ത് ജലനിരപ്പിൽ നിന്ന് 5 മീറ്റർ ഉയർത്തി പണിയാനാണ് തീരുമാനം.  പുഴയുടെ ഇരുകരകളിലും സ്ഥാപിച്ച തൂണുകളുടെ ഉയരം വർധിപ്പിക്കും. പറവൂർ, ചിറ്റാറ്റുകര ഭാഗങ്ങളിലെ അപ്രോച്ച് റോഡുകളും ഉയർത്തും. രണ്ടര മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും.

ഉയരം കുറച്ചു പാലം പണിതതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. വേലിയേറ്റ സമയത്ത് ബോട്ടുകൾ കടന്നു പോകില്ലെന്നു പരിശോധനയിൽ വ്യക്തമായി. ഗർഡറുകൾ സ്ഥാപിച്ചതോടെ മുസിരിസ് ടൂറിസം ബോട്ടുകളുടെ ഇതിലൂടെയുള്ള യാത്രയും മുടങ്ങി. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഇടപ്പെട്ടു പാലം പണി നിർത്തിവച്ചു. നിലവിലുള്ള ഡിപിആറിൽ നിന്നു വ്യത്യസ്തമായി പാലം ഉയർത്തി പണിയാനുള്ള അധിക തുക കേന്ദ്രം അനുവദിക്കണമെന്ന നിലപാടിലായിരുന്നു കരാറുകാർ. എന്നാൽ, ഇപ്പോൾ കരാർ കമ്പനി തന്നെയാണ് പുനർനിർമാണത്തിന് തുടക്കമിട്ടിരിക്കുന്നത്.

English Summary:

Paravur bridge height increase is underway after protests. The reconstruction will restore boat passage and benefit Muziris tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com