ADVERTISEMENT

കൊച്ചി ∙ ചിൽഡ്രൻസ് പാർക്കിൽ ഐസ് ക്രീം കഴിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനു നേർക്ക് തെരുവുനായ ആക്രമണം. ആക്രമണത്തിൽ താഴെവീണ കുട്ടിയുടെ ഇടതുകൈ കടിച്ചുപറിച്ച നായയുടെ പിടിയിൽനിന്നു പിതാവാണു രക്ഷപ്പെടുത്തിയത്. കരിമുകൾ കാണിനാട് ചിറപ്പുറത്ത് ലിജു കുര്യാക്കോസിന്റെയും ജിറ്റുവിന്റെയും മകൻ ഐവാനാണു കടിയേറ്റത്. ഇന്ദിരാ പ്രിയദർശിനി പാർക്കിനുള്ളിൽ മാതാപിതാക്കളും സഹോദരിയുമായി ഐസ്ക്രീം കൗണ്ടറിലിരിക്കെയാണ്  പാഞ്ഞെത്തിയ തെരുവ് നായ ആക്രമിച്ചത്.

ശബ്ദം കേട്ടു നോക്കിയ ലിജു നിലത്തുകിടക്കുന്ന മകനെയും കടിച്ചുപറിക്കുന്ന നായയുമാണു കാണുന്നത്. ഓടിയെത്തി നായയുടെ കഴുത്തിൽ ചവിട്ടിപിടിച്ചു കുഞ്ഞിനെ പിടിയിൽനിന്നു മോചിപ്പിച്ചു. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമണിക്കൂർ നിരീക്ഷണത്തിലായിരുന്നു. രാത്രിയാണു കുടുംബം ആശുപത്രി വിട്ടത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ലിജു. ജിറ്റു നഴ്സാണ്.

English Summary:

Stray dog attack leaves four-year-old boy without a hand in Kochi. The horrific incident occurred at Indira Priyadarshini Park, prompting calls for improved stray dog management.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com