ADVERTISEMENT

പെരുമ്പാവൂർ ∙ മാറമ്പിള്ളി എംഇഎസ് കോളജിലെ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറിയിരുന്ന് അഭ്യാസപ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ മോട്ടർ വാഹന വകുപ്പിന്റെ  എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. 19ന് വൈകിട്ടായിരുന്നു സംഭവം. കോളജ് കോംപൗണ്ടിൽ നിന്ന് പുറത്തിറങ്ങി പൊതുവഴിയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു അഭ്യാസങ്ങൾ; വാഹനത്തിൽ നൃത്തം ചെയ്തും തൂങ്ങിക്കിടന്നും അപകടകരമായ രീതിയിൽ. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ  കെ.മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. 

ഇതിൽ റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ വരെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാഹനങ്ങൾ പലതും വിദ്യാർഥികളുടെ സുഹൃത്തുക്കളുടേത് ആയിരുന്നു. 3 വാഹനങ്ങൾക്ക് എതിരെ അപ്പോൾ നോട്ടിസ് നൽകി. മറ്റു വാഹന ഉടമകൾക്ക് വരും ദിവസങ്ങളിൽ എറണാകുളത്തെ ഓഫിസിൽ ഹാജരാകണം എന്ന് കാണിച്ച് നോട്ടിസ് നൽകി. ഇതിനിടെ കോളജിൽ നിന്നു പുറത്താക്കിയ വിദ്യാർഥികളിൽ ചിലർ ക്യാംപസിൽ കടന്നു കയറിയെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി.

English Summary:

Student vehicle stunts in Perumbavoor led to legal action. The Motor Vehicles Department registered a case against students who performed dangerous stunts on vehicles outside Marampally MES College during Christmas celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com