ADVERTISEMENT

കൊച്ചി∙ ജീവിതത്തിന്റെ അവസാനകാലം വരെയും കെഎസ്‌യു പ്രസിഡന്റിന്റെ ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു പി.ടി.തോമസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഏതു കാര്യവും അങ്ങേയറ്റം തീവ്രതയോടെ അവതരിപ്പിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

‘നിയമസഭയിൽ പി.ടി പ്രസംഗിച്ചു കഴിഞ്ഞാൽ സഭയാകെ പ്രക്ഷുബ്ധമാകും. പി.ടി തൊടുത്തുവിടുന്ന വാക്കുകൾ എതിരാളികളുടെ നെഞ്ച് തുളയ്ക്കുന്നതായിരുന്നു. കെഎസ്‌യു പ്രസിഡന്റായിരുന്ന കാലത്തെ അതേ ആവേശത്തോടെയാണ് നിയമസഭയിലും ഇടപെട്ടിരുന്നത്. പി.ടിയുടെ വിയോഗം കോൺഗ്രസ് രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലുമുണ്ടാക്കിയ ശൂന്യത മറ്റാർക്കും നികത്താനായിട്ടില്ല. ആരെയും ഭയന്ന് പിന്നാക്കം പോകുന്ന നേതാവായിരുന്നില്ല പി.ടി. വിദ്യാർഥി, യുവജന പ്രവർത്തകർക്ക് എക്കാലവും ആവേശവും ചൈതന്യവും പകരാൻ അദ്ദേഹത്തിന് സാധിച്ചു’ – സതീശൻ ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങിൽ അജിതൻ മേനോത്ത് രചിച്ച ‘പി.ടി സർഗധനൻ’ എന്ന പുസ്തകം സതീശൻ, ഉമ തോമസ് എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ, എംഎൽഎമാരായ കെ.ബാബു, ടി.ജെ.വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, നേതാക്കളായ കെ.പി.ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, ശ്രീനിവാസൻ കൃഷ്ണൻ, ജയ്സൺ ജോസഫ്, കെ.എം.സലിം, എം.ആർ.അഭിലാഷ്, ടോണി ചമ്മിണി, ഐ.കെ.രാജു, ചാൾസ് ഡയസ്, മനോജ് മൂത്തേടൻ, ജോസഫ് ആന്റണി, സേവിയർ തായങ്കേരി, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

English Summary:

P.T. Thomas, a prominent Kerala Congress leader and activist, is remembered for his passionate advocacy. V.D. Satheesan's tribute highlights Thomas's enduring influence on student and youth movements, and his impactful contributions to Kerala's political landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com