എറണാകുളം ജില്ലയിൽ ഇന്ന് (24-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഫെഡറൽ ബാങ്ക് മാരത്തൺ:ട്രെയിനിങ് റൺ; കൊച്ചി∙ ക്ലിയോ സ്പോർട്സ് ഫെബ്രുവരി 9നു സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ മൂന്നാം പതിപ്പിനു മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. രാവിലെ 6നു രാജേന്ദ്ര മൈതാനത്തു നിന്നാരംഭിച്ച 10 കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ.എസ്. രാജൻ, വൈസ് പ്രസിഡന്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. സർക്കുലർ ഇക്കണോമിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഫെബ്രുവരിയിൽ മാരത്തൺ സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. www.kochimarathon.in എന്ന ലിങ്കിലൂടെ റജിസ്റ്റർ ചെയ്യാം.
ചാംപ്യൻഷിപ്
ആലുവ∙ ജില്ലാ സീനിയർ സോഫ്റ്റ് ബോൾ ചാംപ്യൻഷിപ് 27നു യുസി കോളജിൽ നടക്കും. പ്ലേയർ, ടീം റജിസ്ട്രേഷനുകൾ 26നു മുൻപു www.softballkerala.com എന്ന വെബ്സൈറ്റിൽ നടത്തണം. ഓപ്പൺ സിലക്‌ഷൻ ഇല്ല. 9847861945.
കുസാറ്റ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവ്. www.cusat.ac.in . അപേക്ഷയുടെ ഹാർഡ് കോപ്പി 30നു മുൻപായി സമർപ്പിക്കണം. കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കൂടിക്കാഴ്ച 27ന് 10ന്. 98959 09457
ഐടിഐ
കളമശേരി ∙ ഗവ.ഐടിഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന് . 0484 2555505.
കരുതലും കൈത്താങ്ങുംഅദാലത്ത് ജില്ലയിൽ
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനു മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്ത് ജില്ലയിൽ തുടരുന്നു.
∙ ഇന്ന്– ആലുവ താലൂക്ക്, വേദി: മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാൾ, ആലുവ.
∙ ഡിസം. 26– മൂവാറ്റുപുഴ താലൂക്ക്, വേദി: നിർമല ഹയർ സെക്കൻഡറി സ്കൂൾ, ആലുവ.
∙ ഡിസം. 27– കോതമംഗലം താലൂക്ക്, വേദി: മാർ ബേസിൽ കൺവൻഷൻ സെന്റർ, മാർത്തോമ്മാ ചെറിയ പള്ളി, കോതമംഗലം.
∙ ഡിസം. 30– കണയന്നൂർ താലൂക്ക്, വേദി: മുനിസിപ്പൽ ടൗൺ ഹാൾ, കളമശേരി.
∙ ജനുവരി 3– പറവൂർ താലൂക്ക്, വേദി: കേസരി ബാലകൃഷ്ണപിള്ള സ്മാരക ടൗൺഹാൾ, പറവൂർ.
ഭൂമി തരംമാറ്റം: അന്വേഷണംതിങ്കളാഴ്ചകളിൽ മാത്രം
തരംമാറ്റ അപേക്ഷകളിലെ പുരോഗതി അറിയാനും അപേക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കുമായി പൊതുജനങ്ങൾ തിങ്കളാഴ്ചകളിൽ മാത്രം കലക്ടറേറ്റിൽ എത്തിയാൽ മതിയെന്നു കലക്ടർ അറിയിച്ചു. തരംമാറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഒട്ടേറെപ്പേർ ദിവസവും കലക്ടറേറ്റിൽ വരുന്നതിനാൽ ഫയലിൽ നടപടികൾ സ്വീകരിക്കാൻ താമസം നേരിടുകയാണ്. ഇതേ തുടർന്നാണു ക്രമീകരണം. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു കലക്ടറേറ്റിലെ സെക്‌ഷൻ ക്ലാർക്കുമാരെയും ജൂനിയർ സൂപ്രണ്ടുമാരെയും തിങ്കളാഴ്ചകളിൽ കാണാം.
ഓട്ടോ പെർമിറ്റിന് അപേക്ഷിക്കാം
കൊച്ചി കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്നതിന് 2000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കും 1000 സിഎൻജി/ എൽപിജി/ എൽഎൻജി ഓട്ടോറിക്ഷകൾക്കും പെർമിറ്റ് അനുവദിക്കും. ഡീസൽ/ പെട്രോൾ വിഭാഗത്തിലെ ഓട്ടോകൾക്കു നിലവിൽ നൽകിയിട്ടുള്ള സിറ്റി പെർമിറ്റുകളിൽ ഒഴിവുള്ളവയിലും പെർമിറ്റുകൾ നൽകും. റീജനൽ/ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ നിന്നും മോട്ടർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (https://mvd.kerala.gov.in) ജനുവരി ഒന്നുമുതൽ അപേക്ഷാ ഫോമുകൾ ലഭിക്കും. ജനുവരി 13 മുതൽ 18 വരെ (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ) റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലോ സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ പ്രത്യേക കൗണ്ടറിലോ അപേക്ഷ നൽകാം.
ഖാദിക്ക് റിബേറ്റ്
ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ചു ഖാദി തുണിത്തരങ്ങൾക്ക് ജനുവരി 4 വരെ 20% മുതൽ 30% വരെ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമസൗഭാഗ്യ കലൂർ, പറവൂർ, പെരുമ്പാവൂർ, കാക്കനാട്, കൂത്താട്ടുകുളം, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത്, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വിൽപനശാലകളിൽ റിബേറ്റ് ലഭിക്കും.
കൺസ്യൂമർഫെഡ് വിപണി
കൺസ്യൂമർഫെഡ് ക്രിസ്മസ്– പുതുവത്സര വിപണി കൺസ്യൂമർഫെഡ് ഗാന്ധിനഗർ ഹെഡ് ഓഫിസ് അങ്കണത്തിൽ ജനുവരി ഒന്നു വരെ. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. മറ്റ് ഉൽപന്നങ്ങൾക്ക് 10% മുതൽ 30% വരെ വിലക്കുറവു ലഭിക്കും.
റജിസ്ട്രേഷൻപുതുക്കാം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷി ഉദ്യോഗാർഥികൾക്കു (50 വയസ്സ് കവിയാത്തവർക്ക്) സീനിയോറിറ്റി നിലനിർത്തി മാർച്ച് 18നുള്ളിൽ റജിസ്ട്രേഷൻ പുതുക്കാം. സർട്ടിഫിക്കറ്റുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
മോട്ടർ തൊഴിലാളി ക്ഷേമനിധി
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023-2024 അധ്യയന വ൪ഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്, സൗജന്യ ലാപ്ടോപ് എന്നിവയ്ക്ക് 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദാംശങ്ങൾ ജില്ല ഓഫിസിൽ നിന്നും ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും (www.kmtwwfb.org) ലഭിക്കും. അപേക്ഷകൾ 31 വരെ എസ്ആർഎം റോഡിലെ ജില്ലാ ഓഫിസിൽ സ്വീകരിക്കും. 0484 2401632.
റേഷൻകടകൾക്ക് അപേക്ഷിക്കാം
ജില്ലയിൽ 32 റേഷൻ കടകൾ അനുവദിക്കാൻ വിജ്ഞാപനമായി. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി സംവരണ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 28നു മൂന്നിനകം ജില്ലാ സപ്ലൈ ഓഫിസിൽ ലഭിക്കണം. അപേക്ഷാ ഫോമും വിശദാംശങ്ങളും ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകൾ, സിറ്റി റേഷനിങ് ഓഫിസ്, സിവിൽ സപ്ലൈസ് വെബ്സൈറ്റ് (https://civilsupplieskerala.gov.in). 0484 2423359.
വനം ഭേദഗതി ബിൽ; അഭിപ്രായം അറിയിക്കാം
സംസ്ഥാന ഗസറ്റിൽ പ്രസിദ്ധീകരിച്ച വനം ഭേദഗതി ബിൽ 2024 സംബന്ധിച്ചു പൊതുജനങ്ങൾക്കും സംഘടനകൾക്കും 31നകം അഭിപ്രായമറിയിക്കാം. വനം– വന്യജീവി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലോ ഇമെയിൽ വഴിയോ അഭിപ്രായമറിയിക്കാം. പ്രസിദ്ധീകരിച്ച ബിൽ നിയമസഭ വെബ്സൈറ്റിൽ (www.niyamasabha.org) ലഭിക്കും. ഇ മെയിൽ: prlsecy.forest@kerala.gov.in.
സൗജന്യ പരീക്ഷ പരിശീലനം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ പിഎസ്‌സി/യുപിഎസ്‌സി പരീക്ഷ പരിശീലനം (ഓഫ് ലൈൻ ക്ലാസ്) 26നു രാവിലെ 9ന് ആരംഭിക്കും. ഇന്നു വൈകിട്ട് 5നു മുൻപ് റജിസ്റ്റർ ചെയ്യണം. 94971 82526.