മൻമോഹൻ സിങ്ങിന് ബാഷ്പാഞ്ജലി അർപ്പിച്ച് കോൺഗ്രസ്
Mail This Article
കൊച്ചി∙ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന് ബാഷ്പാഞ്ജലി അർപ്പിച്ച് കോൺഗ്രസ്. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചനം നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രത്തിന്റെ സാമ്പത്തിക രംഗത്ത് സമാനതകളില്ലാത്ത വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു മൻമോഹൻ സിങ് എന്ന് അദ്ദേഹം സ്മരിച്ചു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എംഎൽഎ, നേതാക്കളായ അജയ് തറയിൽ, എൻ.വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ലൂഡി ലൂയിസ്, ചാൾസ് ഡയസ്, ജയ്സൺ ജോസഫ്, ഐ.കെ.രാജു, ടി.എം.സക്കീർ ഹുസൈൻ, എം.ആർ.അഭിലാഷ്, മനോജ് മൂത്തേടൻ, ജോസഫ് ആന്റണി, പോളച്ചൻ മണിയൻകോട്, എൻ.ആർ.ശ്രീകുമാർ, എം.പി.ശിവദത്തൻ, ആർ.കെ.സുരേഷ് ബാബു, അജിത്ത് അമീർ ബാവ, വിജു ചൂളക്കൻ, സനൽ നെടിയ തറ, ജോഷി പള്ളൻ, ഷാജി കുറുപ്പശ്ശേരി എന്നിവർ പങ്കെടുത്തു.