ടികെഎസ് റോഡിൽ വീണ്ടും പഞ്ചറൊട്ടിക്കൽ
Mail This Article
×
മരട് ∙ തകർന്നു തരിപ്പണമായ ടി.കെ.ഷൺമാതുരൻ(ടികെഎസ്) റോഡിൽ വീണ്ടും പഞ്ചറൊട്ടിക്കൽ. എണ്ണിയാലൊടുങ്ങാത്ത കുഴികളിൽ റെഡിമിക്സ് ടാർ ഇട്ട് കടലാസ് വിരിച്ചിരിക്കുകയാണ്. റോഡ് ആരംഭിക്കുന്ന കാളാത്ര മുതൽ ഇഞ്ചക്കൽ ക്ഷേത്രം വരെയാണ് ഈ ‘ടെക്നോളജി’. പിന്നീടങ്ങോട്ട് പതിവുപോലെ പാതാളക്കുഴികളിൽ ചാടി യാത്ര തുടരാം.കഴിഞ്ഞ വർഷവും ഇതു തന്നെ ആയിരുന്നു സ്ഥിതി. ഒരു വർഷത്തിനിപ്പുറം പഴയതിലും മോശമായി. കാൽനട യാത്ര ഉൾപ്പെടെ ഏറെ ദുരിതപൂർണമാണിപ്പോൾ. 2 വർഷത്തിലേറെയായി ഈ സ്ഥിതി തുടരുന്നു. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ടി.കെ.ഷൺമാതുരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ നഗരസഭാധികൃതർക്കു നിവേദനം നൽകി.
English Summary:
Potholes plague T.K. Shanmathuran Road in Maradu. The dilapidated road condition, especially between Kaalathra and Inchakkal Temple, poses a significant safety hazard to residents and requires immediate attention from local authorities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.