ADVERTISEMENT

മുളന്തുരുത്തി ∙ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം അപ്രോച്ച് റോഡിൽ മീഡിയൻ നിർമിച്ചതിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുളന്തുരുത്തി ഭാഗത്തു നിന്നു പാലത്തിലേക്കു നിലവിലെ റോഡിൽ നിന്നു പ്രവേശിക്കുന്ന ഭാഗത്താണു മീഡിയൻ നിർമിച്ചിട്ടുള്ളത്. എന്നാൽ പാലത്തിന്റെ മധ്യഭാഗത്തു നിന്നു മാറിയാണു മീഡിയന്റെ സ്ഥാനം. ഇത് അപകടങ്ങൾക്കു കാരണമാകുമെന്നാണു നാട്ടുകാർ പറയുന്നത്. ഇരുവശത്തുനിന്നു വരുന്ന വാഹനങ്ങളും കോൺക്രീറ്റ് ചെയ്തിട്ടുള്ള മീഡിയനിൽ ഇടിക്കാനുള്ള സാധ്യതയുള്ളതിനാൽ സുരക്ഷ കണക്കിലെടുത്ത് പൊളിച്ചു നീക്കണമെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അനുമതിയോടെയാണു മീഡിയൻ കോൺക്രീറ്റ് ചെയ്തിട്ടുള്ളതെന്നാണു അധികൃതരുടെ വാദം.

English Summary:

Mulanturutty road safety is threatened by a newly constructed median. Locals fear the offset median on the Chengolappadam railway overbridge approach road will cause accidents, prompting demands for its removal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com