മുഖ്യമന്ത്രി രാജിവയ്ക്കണം: ബിജെപി
Mail This Article
കൊച്ചി∙ ശ്രീനാരായണഗുരുദേവനെയും സനാതന ധർമ്മത്തെയും ആക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ആവശ്യപ്പെട്ടു. സനാതന ധർമ്മത്തെയും ശ്രീനാരായണ ഗുരുദേവനെയും ആക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജന. സെക്രട്ടറി എസ്.സജി, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ് എന്നിവർ പ്രസംഗിച്ചു.
ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, മീഡിയ സെൽ ജില്ലാ കൺവീനർ നവീൻ കേശവൻ, മണ്ഡലം കൺവീനർ ശശികുമാരമേനോൻ, മണ്ഡലം പ്രസിഡന്റുമാരായ പ്രസ്റ്റി പ്രസന്നൻ, വി,അജിത് കുമാർ, സ്വരാജ്, വേദരാജ്, ബിനു മോൻ, സംസ്ഥാന കൗൺസിൽ അംഗം ജലജ ആചാര്യ, ജില്ലാ കമ്മിറ്റിയംഗം കെ.വിശ്വനാഥൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഗോപു പരമേശ്വരൻ, മഹിളാ മോർച്ച ജില്ലാ ജന.സെക്രട്ടറി പ്രീപ്തി രാജ്, വൈസ് പ്രസിഡന്റുമാരായ റാണി ഷൈൻ, സുധ വിമോദ് എന്നിവർ നേതൃത്വം നൽകി.