ADVERTISEMENT

അറിയിപ്പ്
കെഎസ്ആർടിസി വിനോദയാത്ര
പിറവം∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 5നു സൈലന്റ്‌വാലി, കാഞ്ഞിരപ്പുഴ ഡാം വിനോദയാത്ര പുറപ്പെടും. 9446206897.

മുറി ലേലം
പോത്താനിക്കാട്∙ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ വാടകയ്ക്കു നൽകാൻ 7നു 11നു പഞ്ചായത്ത് ഓഫിസിൽ ലേലം നടക്കും.

ഗ്രാമസഭ 
പോത്താനിക്കാട്∙ പഞ്ചായത്തിലെ ഗ്രാമസഭ നാളെ മുതൽ 10 വരെ വിവിധ വാർഡുകളിൽ നടക്കും.

അവസരങ്ങൾ
അധ്യാപക ഒഴിവ്
അരൂർ∙ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 10ന് .

അധ്യാപക ഒഴിവ്
∙ ബിനാനിപുരം ഗവ. ഹൈസ്കൂളിൽ ഹയർ സെക്കൻ‍ഡറി അധ്യാപക (മാത്തമാറ്റിക്സ്) ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
∙ പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8നു 10ന്. 0484 2862461.
∙ കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിവിധ നിയമ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 11ന്.
∙ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (ജൂനിയർ) വിഭാഗത്തിൽ മലയാളം, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 2ന്.
∙ തായിക്കാട്ടുകര എസ്പി‍ഡബ്ല്യുജി എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 11ന്.
∙ മട്ടാഞ്ചേരി ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. 83300 83951.
∙എറണാകുളം എസ്ആർവി (ഡി) യുപി സ്കൂളിൽ പാർട് ടൈം സംസ്കൃത അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള കൊച്ചി നിവാസികൾക്കു മുൻഗണന.
∙ തൃപ്പൂണിത്തുറ ഗവ. ഗേൾസ് എച്ച്എസ്എസിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ സീനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
∙ പെരുമ്പളം ഗവ. വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വൊക്കേഷനൽ (ഫിഷറീസ്) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 11ന്.

∙ പ്രോജക്ട് ഫെലോ
കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിൽ പ്രോജക്ട് ഫെലോ ഒഴിവ്. അപേക്ഷകൾ 9നകം ഡോ. എ.എ. അമ്പിളി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കെഎസ്‌സിഎസ്ടിഇ യങ് സയന്റിസ്റ്റ് സ്കീം, ഗണിതശാസ്ത്ര വകുപ്പ്, കുസാറ്റ്, കൊച്ചി–22 എന്ന വിലാസത്തിൽ ലഭിക്കണം. ഇ–മെയിൽ: ambily@cusat.ac.in. കൂടിക്കാഴ്ച 10ന്. 0484 2862523. 

∙ ഇൻസ്ട്രക്ടർ
കളമശേരി ഗവ. ഐടിഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (ഓപ്പൺ), ഷീറ്റ് മെറ്റൽ വർക്കർ (ഈഴവ) വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 3ന് 11ന്. 0484 2555505.

∙ ലാബ് ടെക്നിഷ്യൻ"എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ട്രെയിനി ലാബ് ടെക്നിഷ്യൻ ഒഴിവ്. യോഗ്യത ഡിഎംഎൽടി. കൂടിക്കാഴ്ച 9നു 10.30നു മെഡിക്കൽ കോളജ് ആശുപത്രിയിലെ പതോളജി ലാബിൽ. 0484 2754000.

∙ എസ്‌സി പ്രമോട്ടർ
പൂതൃക്ക, മണീട്, മുളന്തുരുത്തി, ചോറ്റാനിക്കര, വാഴക്കുളം, എടയ്ക്കാട്ടുവയൽ എന്നീ പ‍ഞ്ചായത്തുകളിൽ എസ്‌സി പ്രമോട്ടർമാരുടെ ഒഴിവ്. യോഗ്യത പ്ലസ് ടു. കൂടിക്കാഴ്ച 8ന് 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫിസിൽ. 0484 2422256.

∙ റിസോഴ്സ് പഴ്സൻ
കോർപറേഷനിലെ സി‍ഡിഎസുകൾക്കായി കമ്യൂണിറ്റി റിസോഴ്സ് പഴ്സൻമാരെ തിരഞ്ഞെടുക്കും. കോർപറേഷൻ സിഡിഎസുകളിലെ അയൽക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആകണം. അപേക്ഷകൾ 8നകം ജില്ല മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, 682 030.

∙ ആരോഗ്യ കേരളം
ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻഎച്ച്എം) കീഴിൽ ജില്ലയിൽ സ്റ്റാഫ് നഴ്സ്, ടിബി ഹെൽത്ത് വിസിറ്റർ, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, സ്റ്റാഫ് നഴ്സ് (ഹീമോഫീലിയ) ഒഴിവ്. അപേക്ഷ 10നു മുൻപായി ഓൺലൈനായി സമർപ്പിക്കണം. https://arogyakeralam.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com