ചക്കയ്ക്ക് വൻ ഡിമാൻഡ്, 500 രൂപ വരെ വില; ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ആവശ്യക്കാർ
Mail This Article
×
കോലഞ്ചേരി ∙ ചക്ക വിപണി സജീവമായി. സ്വാശ്രയ കർഷക സമിതികളിൽ ചക്കയ്ക്ക് ആവശ്യക്കാരേറെ. 10 കിലോഗ്രാം തൂക്കം വരുന്ന ചക്കയ്ക്ക് മഴുവന്നൂർ സ്വാശ്രയ വിപണിയിൽ ഇന്നലെ 500 രൂപ വരെ വില ലഭിച്ചു. ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണ് ചക്കയ്ക്ക് ഡിമാൻഡ് വർധിക്കാൻ കാരണം.
ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ഒരേ പോലെ ആവശ്യക്കാരുണ്ട്.ബഡ് ഇനങ്ങൾ നേരത്തെ കായ്ക്കുന്നതാണ് ചക്ക വിപണിയെ ഉണർത്തുന്നത്. നാടൻ പ്ലാവിൽ നിന്നുള്ള ചക്കകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തുന്നതോടെ വില കുറയാനും സാധ്യതയുണ്ട്.
English Summary:
Jackfruit prices are soaring in Kolenchery. High demand, driven by value-added products and early-bearing varieties, is pushing prices up, although a seasonal drop is expected in March-April.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.