ADVERTISEMENT

തൊടുപുഴ ∙ മന്ത്രി റോഷി അഗസ്റ്റിനു ലഭിച്ചത് കെ.എം.മാണി ഉപയോഗിച്ചിരുന്ന അതേ നമ്പറുള്ള സ്റ്റേറ്റ് കാർ – നമ്പർ 3. മാണി ധനമന്ത്രിയായിരിക്കെ ഈ നമ്പറിലുള്ള കാറാണ് ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക കാർ റജിസ്ട്രേഷനുകളിൽ ആദ്യ നമ്പർ മുഖ്യമന്ത്രിക്കും തുടർന്ന് 7 വരെയുള്ള നമ്പറുകൾ ഘടകകക്ഷി മന്ത്രിമാർക്കുമാണ് മാറ്റി വയ്ക്കുന്നത്.

മന്ത്രി സ്ഥാനമേറ്റ ശേഷം റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയെ തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസിൽ സന്ദർശിച്ചപ്പോൾ. തോമസ് ചാഴികാടൻ എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിമാരായ ബെന്നി കക്കാട്,  സ്റ്റീഫൻ ജോർജ് എന്നിവർ സമീപം.

റവന്യു മന്ത്രി കെ.രാജനാണ് രണ്ടാം നമ്പർ കാർ. കെ.എം. മാണി താമസിച്ചിരുന്ന ഔദ്യോഗിക വസതിയായിരുന്ന ‘പ്രശാന്ത്’ തന്നെയാണു റോഷി അഗസ്റ്റിന്റെയും ഔദ്യോഗിക വസതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com