ADVERTISEMENT

കാന്തല്ലൂർ ∙ കാന്തല്ലൂരിലെ ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ പ്രതിരോധ പ്രവർത്തനം ശ്രമകരമെങ്കിലും പ്രതിസന്ധികളോടു പട പൊരുതി മെഡി ടാസ്ക് ഫോഴ്സ്. ദേവികുളം എംഎൽഎ എ.രാജ കാന്തല്ലൂരിലെ ആദിവാസിക്കുടികളിലും ഗ്രാമങ്ങളിലും കോവിഡ് പടർന്നുപിടിക്കുന്നതിനെക്കുറിച്ചു ജില്ലാ പ്രോഗ്രാം ഓഫിസറെ വിവരം അറിയിക്കുകയും ഡിഎംഒ മുഖേനെ കാന്തല്ലൂർ പിഎച്ച്‌സിയിൽ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുകയുമായിരുന്നു. 26 ആദിവാസിക്കുടികളും ഇരുപതോളം കർഷക ഗ്രാമങ്ങളും ഉൾപ്പെടുന്നതാണ് കാന്തല്ലൂർ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ആരോഗ്യരംഗത്തും വളരെ പിന്നാക്കം നിൽക്കുന്ന മേഖലയാണിവിടം. ഗ്രാമങ്ങളും കുടികളും മലമുകളിലും മറ്റിടങ്ങളിലുമായി വിദൂരസ്ഥലങ്ങളിലാണ്. 

  യുവജനക്ഷേമ ബോർഡിന്റെ മെഡി ടാസ്ക് ഫോഴ്സ് ഗ്രാമങ്ങളിലെ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നു.
യുവജനക്ഷേമ ബോർഡിന്റെ മെഡി ടാസ്ക് ഫോഴ്സ് ഗ്രാമങ്ങളിലെ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നു.

ഇവിടെയെത്തി രോഗികളെ പരിചരിക്കുകയെന്നതും ആരോഗ്യപ്രവർത്തകർക്ക് ഏറെ ശ്രമകരമാണ്.ഈ സാഹചര്യത്തിലാണു സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ് മെഡി ടാസ്‌ക് ഫോഴ്‌സ് പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസകരമായിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിങ് പഠനം പൂർത്തിയാക്കി സന്നദ്ധപ്രവർത്തനത്തിന് തയാറായി എത്തിയവരും പരിശീലനം സിദ്ധിച്ച യുവജനക്ഷേമ ബോർഡ്  ജീവനക്കാരും ഉൾപ്പെടുന്നതാണു മെഡി ടാസ്‌ക് ഫോഴ്‌സ്. ടാസ്‌ക് ഫോഴ്‌സിന്റെ വീടുകളിലെ എത്തി നടത്തിയ പരിശോധനയിൽ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞ 5 രോഗികളെയാണ് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റി ചികിത്സ നൽകിയത്. 

മെഡി ടാസ്‌ക് ഫോഴ്‌സിൽ പി.കെ.രാജേന്ദ്രൻ, ഷിജി ജയിംസ്, സാന്ദ്ര ജയൻ, ബിൽഹ, അൽന കെ. ചാക്കോ, ആൽബിൻ മാത്യു, ഒ.എസ്.അജിത്ത്, അശ്വിൻ ബിജു, എം.കെ.അഖിൽ, അലൻസ് ജോസ്, ലിഞ്ചു, അപർണ വിജയൻ, ഗ്ലോറിയ, വിമൽ വിനോദ്, ജിലിൻ ജോണി എന്നിവരാണു രണ്ടു ടീമുകളായി പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com