ഇടുക്കിയുടെ ആദ്യ വനിതാ കലക്ടർ ചുമതലയേറ്റു; ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ
Mail This Article
×
തൊടുപുഴ∙ ഇടുക്കി ജില്ലയുടെ ആദ്യ വനിതാ കലക്ടറായി ഷീബ ജോർജ് ചുമതലയേറ്റു. കോട്ടയം മേലുകാവ് സ്വദേശിയായ ഷീബാ ജോർജ് ഇടുക്കിയുടെ 40–ാം കലക്ടറാണ്. സ്ഥാനമൊഴിഞ്ഞ കലക്ടർ എച്ച്. ദിനേശൻ പുതിയ കലക്ടർക്കു ചുമതല കൈമാറി. എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ,
പീരുമേട് ഡിവൈഎസ്പി രാജൻ, ഹുസൂർ ശിരസ്തദാർ മിനി ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാർ, കലക്ടറേറ്റിലെ വിവിധ വകപ്പുകളിലെ മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് നിയമനം. ഇടുക്കി ഡപ്യൂട്ടി കലക്ടർ, തിരുവനന്തപുരം ഐഎൽഡിഎം ഡപ്യൂട്ടി കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.